ഹരിദാസ് വധക്കേസിലെ ഒമ്പത് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു

തലശ്ശേരി- സി.പി.എം പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ 5 മുതല്‍ 13 വരെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വെള്ളിയാഴ്ചയാണ് പ്രതികളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി നാളെ ഉച്ചക്ക് 12.30 വരെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
അക്രമി സംഘത്തിലുണ്ടായിരുന്ന കൊമ്മല്‍ വയല്‍ കടുമ്പേരി ഹൗസില്‍ പ്രജീഷ് എന്ന പ്രജൂട്ടി(28) പുന്നോല്‍ കരോത്ത് താഴെ ഹൗസില്‍ പി.കെ ദിനേശ് (49)പുന്നോല്‍ മഠത്തില്‍ ഹൗസില്‍ പ്രതീഷ് എന്ന മള്‍ട്ടി പ്രജി(34),ഗൂഢോലോചനാ കേസില്‍ അറസ്റ്റിലായ പുന്നോല്‍ ചെള്ളത്ത് കിഴക്കയില്‍ ഹൗസില്‍ സി.കെ അര്‍ജുന്‍(23) തലശ്ശേരി ടെമ്പില്‍ഗേറ്റ് സോപാനം വീട്ടില്‍ കെ.അഭിമന്യു(22) പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ സി.കെ അശ്വന്ത്(23) പുന്നോല്‍ ചാലിക്കണ്ടി ഹൗസില്‍ ദീപക് സദാനന്ദന്‍(29)പന്തക്കല്‍ വയലില്‍ പീടിക ശിവഗംഗയില്‍ പി.എസ് ശരത് (29) പുന്നോല്‍ സ്വദേശി ആത്മജന്‍(30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത.്
ഹരിദാസ് വധക്കേസില്‍ 13 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  നാല് പ്രതികളെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒന്നാം പ്രതി കെ.ലിജേഷിന്റെ കുറ്റ സമ്മത മൊഴി പ്രകാരം മാക്കൂട്ടം റെയില്‍വെ ട്രാക്കില്‍ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാള്‍ കണ്ടെത്തിയിരുന്നു. കേസിലെ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജുഡീഷ്യല്‍ മജിസത്രേട്ട് മുമ്പാകെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയിരുന്നു. ഫെബ്രവരി 21ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് ഹരിദാസിനെ ബി.ജ.പി- ആര്‍.എസ്.എസ് സംഘം വീട്ടു മുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുത്തിയിരുന്നത.്

 

Latest News