ഗുവാഹതി- അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് അവശനാക്കിയ ശേഷം തീയിട്ടു കൊന്നു. ദീബ്രുഗഡിലെ റോമോരിയയിലാണ് സംഭവം. സുനില്‍ തന്തി (35) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ കുത്തേറ്റ് ധലാജന്‍ ടീ എസ്റ്റേറ്റിലെ അഞ്ചുവയസ്സുള്ള കുട്ടി മരണപ്പെട്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.
പ്രകോപിതരായ നാട്ടുകാര്‍ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് വയലില്‍വച്ച്
യുവാവിനെ കത്തിച്ചു. പ്രദേശത്ത് സമാധാനം കൈവരുത്താന്‍ സി.ആര്‍.പി.എഫിനെ വിന്യസിച്ചിരിക്കുകയാണ്.