ബംഗളൂരു- വിവാഹമോചന ഹരജിയില്‍ കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെ ഭര്‍ത്താവ് ഭാര്യയെ മാരകായുധം കൊണ്ട് 23 തവണ കുത്തി പരിക്കേല്‍പിച്ചു.
കര്‍ണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. യുവതി ആശുപത്രിയിലായതിനു പിന്നാലെ യുവാവ് അറസ്റ്റിലായി. അപൂര്‍വയെ കുത്തി പരിക്കേല്‍പിച്ച സംഭവത്തില്‍ ഇജാസാണ് അറസ്റ്റിലായത്.
ഹൂബ്ലിയില്‍ എംബിഎക്ക് പഠിക്കാകയായിരുന്ന അപൂര്‍വയും ഓട്ടോറിക്ഷാ െ്രെഡവറായി ജോലി ചെയ്തിരുന്ന ഇജാസും 2018 ലാണ് പ്രണയത്തെ തുടര്‍ന്ന് വിവാഹിതരായത്. ഇവര്‍ക്ക് രുമിച്ച് രണ്ട് വയസ്സായ ഒരു കുട്ടിയുണ്ട്.
ആറ് മാസം മുമ്പ്, ഇജാസിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അപൂര്‍വ അറിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്ക് തുടങ്ങിയത്. തുടര്‍ന്ന് കോടതിയില്‍ വിവാഹമോചനത്തിന് ഹരജി നല്‍കി. വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ സംഭവം.






