Sorry, you need to enable JavaScript to visit this website.

ടാക്‌സി നിയമ ലംഘനം ക്യാമറ വഴി രജിസ്റ്റർ ചെയ്യൽ ഇന്നു മുതൽ

റിയാദ്- ടാക്‌സി കാറുകളുടെ ഭാഗത്തുള്ള മൂന്നു നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്ന സംവിധാനം സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഇന്നു മുതൽ നിലവിൽ വരുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. കാലാവധി അവസാനിച്ച ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് ടാക്‌സി സർവീസ് നടത്തൽ, ടാക്‌സി കാറിന് ഓപറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കൽ, റദ്ദാക്കിയ ഓപറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവീസ് നടത്തൽ എന്നീ നിയമ ലംഘനങ്ങളാണ് ഇന്നു മുതൽ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുക. 
ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തൽ, പൊതുജന സുരക്ഷ കാത്തുസൂക്ഷിക്കൽ, ഗതാഗത സുരക്ഷ വർധിപ്പിക്കൽ, സാങ്കേതിക വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ എന്നിവയാണ് ടാക്‌സികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തി പിഴകൾ ചുമത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Latest News