സോണിയയും രാഹുലും പ്രിയങ്കയും രാജിവെക്കുമെന്ന് റിപ്പോർട്ട്

ന്യൂദൽഹി- തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ രാജി സന്നദ്ധത അറിയിക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിന്റെ താൽക്കാലിക ചുമതലയുള്ള ദേശീയ പ്രസിഡന്റാണ് സോണിയ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധി വഹിക്കുന്നത്.  2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തോറ്റശേഷം കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്ത്‌നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചിരുന്നു. പിന്നീട് സ്ഥിരം പ്രസിഡന്റിന്റെ ചുമതല പാർട്ടിയിൽ ആർക്കും നൽകിയിട്ടില്ല.
 

Latest News