സൗദിയിൽ കോവിഡ് രോഗം കുറയുന്നു, ഒരു നഗരത്തിലും 50-ലേറെ രോഗികളില്ല

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. ഒരു നഗരത്തിലും 50 രോഗികൾ ഇല്ല എന്നതാണ് ശ്രദ്ധേയം. 317 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 21 പേർ കൂടി സുഖം പ്രാപിച്ചു. റിയാദിൽ 40 പുതിയ രോഗികളുണ്ട്. ജിദ്ദ 21, മദീന 9, മക്ക 8, ദമാം 6, ഹുഫൂഫ് 6 എന്നിങ്ങനെയാണ് പുതിയ രോഗികൾ.
 

Latest News