കാറില്‍ രഹസ്യ അറയുണ്ടാക്കി  കുഴല്‍പ്പണം കടത്തി പിയിലായി 

പെരിന്തല്‍മണ്ണ- വന്‍ കുഴല്‍പ്പണ വേട്ടയില്‍  എറണാകുളം, തൃശൂര്‍ സ്വദേശികള്‍ പിടിയിലായി. മലപ്പുറം ജില്ലയില്‍  രണ്ടിടങ്ങളില്‍ നിന്നായി രണ്ടുകോടി മുപ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഇന്ന് പോാലീസ് പിടിച്ചെടുത്തത്. മലപ്പുറത്ത് നിന്നും ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപയും പെരിന്തല്‍ മണ്ണക്കടുത്ത് താഴേക്കോട് കാറില്‍ കടത്തികൊണ്ടുവന്ന തൊണ്ണൂറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയും പോലീസ് പിടികൂടി. കാറില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്മലപ്പുറംത്ത്  രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.പെരിന്തല്‍മണ്ണയില്‍ പിടിയിലായത് എറണാംകുളം സ്വദേശി സുബ്രമണ്യന്‍ ഗണപതി, തൃശ്ശൂര്‍ സ്വദേശി ദേവ്കര്‍ നിതിന്‍ എന്നിവരാണ്. ഇവരും മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരാണ്. രണ്ട് കേസുകളിലും പണം കടത്തിയ കാറുകള്‍ പോലീസ് പിടിച്ചെടുത്തു.

 
 

Latest News