റിയാദ്- റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബുക്കിംഗിന് അവസരം അവസാനിച്ചെന്ന പ്രചാരണം ശരിയല്ലെന്ന ഹജ്ജ് ഉംറ മന്ത്രാലയം വക്താവ് ഹിശാം സഈദ് അറിയിച്ചു. ഹറമിലെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഇപ്പോള്‍ റമദാന്‍ ഉംറക്ക് ബുക്കിംഗ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ബുക്കിംഗ് അവസാനിച്ചുവെന്ന പ്രചാരണം തെറ്റാണ് അദ്ദേഹം പറഞ്ഞു.






