തൊടുപുഴ-പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക അധ്യാപകന്‍ അറസ്റ്റില്‍. കോതമംഗലം വാരപ്പെട്ടി ചൂണ്ടേക്കാട്ടില്‍ ജീസ് തോമസ്(48) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
9, 10 തിയതികളിലായി ക്ലാസ് മുറിയിലും പരിശീലന സ്ഥലങ്ങളിലും വെച്ച് പല തവണ ഇയാള്‍ ആറാം ക്ലാസുകാരിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ശരീര ഭാഗങ്ങളില്‍ ജീസ് സ്പര്‍ശിക്കുന്നതായി വിദ്യാര്‍ഥിനി മാതാപിതാക്കളോട് പറഞ്ഞു. ഇവര്‍ ആദ്യം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചതിന് പിന്നാലെ സ്‌കൂള്‍ അധികൃതരാണ് ജീസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഇന്നു രാവിലെ തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജീസ് വിദ്യാര്‍ഥിനിയെ ശരിയല്ലാത്ത രീതിയില്‍ തൊടുന്നതും, പിടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് സഹപാഠികളുടെ മൊഴി ഉണ്ടെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും ഐപിസി 354 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഇത്തരത്തില്‍ മറ്റു കുട്ടികളോട് പെരുമാറിയിട്ടുണ്ടോ എന്നുള്ളതും അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.