ന്യൂദല്‍ഹി- പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ. വയലാറ്റിന്റെയും സുഹൃത്ത് സൈജു തങ്കച്ചന്റെയും ആവശ്യം സുപ്രീംകോടതി തള്ളി.
മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പതിനേഴ് വയസുള്ള കുട്ടിയാണ് പരാതിക്കാരി. ഗൗരവമായ കേസാണ്. സിസിടിവി ദൃശ്യങ്ങളും ഇരയുടെ മൊഴിയും അടക്കം വിശദമായി പരിശോധിച്ചാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് റോയ് വയലാറ്റും, സൈജു തങ്കച്ചനും ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചു.






