Sorry, you need to enable JavaScript to visit this website.

ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ്-ഇടതുമുന്നണി 

തിരുവനന്തപുരം-സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും മുൻ നിർത്തി ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ് ആണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ.  തൊഴിൽ, വിജ്ഞാന മേഖലയിൽ പുതിയ ദിശാബോധം, ആരോഗ്യ മേഖലയ്ക്കും പശ്ചാത്തല സൗകര്യ വികസനത്തിനും കാലാനുസൃതമായ പരിഗണന എന്നിവ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റം പിടിച്ചുനിർത്താനും പ്രത്യേക പരിഗണന നൽകി. അതിനായി 2000 കോടി രൂപ നീക്കിവച്ചു. ഉന്നത വിദ്യാഭ്യാസം ഗുണമേന്മയുള്ളതാക്കാനും വിജ്ഞാന മേഖലയെ ഉൽപ്പാദന രംഗവുമായി ബന്ധപ്പെടുത്താനുമുള്ള നിർദേശം വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ അത് മറികടക്കാനുള്ള ഇഛാശക്തി ബജററിൽ പ്രകടമാണ്. ദീർഘവീക്ഷണവും യാഥാർത്ഥ്യ ബോധവും വികസനോന്മുഖ കാഴ്ചപ്പാടും ബജറ്റിൽ തെളിഞ്ഞുകാണാം. കാർഷിക മേഖലയിൽ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനുള്ള നിർദേശം സ്വാഗതാർഹമാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, അധികാര വികേന്ദ്രീകരണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കേരളീയരുടെ ജീവിത നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ഉറച്ച നിലപാടാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Latest News