Sorry, you need to enable JavaScript to visit this website.

ഭൂനികുതി പരിഷ്‌കരിച്ചു; കെ-റെയിലിന് 2000 കോടി, ബജറ്റ് അവതരണം പൂർത്തിയായി

തിരുവനന്തപുരം- കേരള ബജറ്റ് അവതരണം പൂർത്തിയായി. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യത്തെ പേപ്പർ രഹിത ബജറ്റാണ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും  പുതിയ മേഖലകളിൽ സാധ്യതകൾ തുറന്നുമാണ് ബജറ്റ്. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 
ഉന്നതവിദ്യാഭ്യാസ രംഗത്ത് സർവകലാശാലകളുടെ സമഗ്രമായ മാറ്റത്തിനുതകുന്ന പദ്ധതികൾ പ്രഖ്യാപിച്ചു. നാല് ഐ.ടി ഇടനാഴികകൾ പ്രഖ്യാപിച്ചു. ടെക്‌നോപാർക്ക് മൂന്നാംഘട്ടത്തിൽനിന്ന് കൊല്ലത്തേക്ക്, എറണാകുളത്തുനിന്ന് കൊരട്ടിയിലേക്ക്, എറണാകുളത്തുനിന്ന് ചേർത്തലയിലേക്ക്, കോഴിക്കോടുനിന്ന് കണ്ണൂരിലേക്കുമാണ് ഇടനാഴികൾ. 20 ചെറിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ വരുമ്പോൾ തൊഴിൽ അവസരങ്ങൾ രണ്ടു ലക്ഷമെങ്കിലുമായി വർധിക്കുമെന്നാണ് പ്രതീക്ഷ. ഐ.ടി വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി രൂപ നീക്കിവെച്ചു.
 

Latest News