പൂനെ- കൗമാരക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനതാ വസഹത് ചേരി പ്രദേശത്ത് രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉള്‍പ്പെട്ട ഏഴ് പേര്‍ക്കെതിരെയാണ് പൂനെ പോലീസ് കേസെടുത്തത്.
സുഹൃത്തുക്കളോടൊപ്പം ചായക്കടയിലായിരുന്ന 15 വയസ്സുകാരനെ ആദ്യം വഴി തടയുകയും പുറത്തിറങ്ങിയപ്പോള്‍ മര്‍ദിക്കുകയുമായിരുന്നു.
അരിവാളും മുളവടിയും ഉപയോഗിച്ച ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവരെ തിരയുകയാണെന്നും ദത്തവാദി പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സിദ്ധനാഥ് ഖണ്ഡേക്കര്‍ പറഞ്ഞു. തലയ്ക്കും അരക്കെട്ടിനും പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്.






