അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ 32 കോടി രൂപ വിലവരുന്ന നാലര കിലോ ഹെറോയിനുമായി താന്‍സാനിയന്‍ പൗരന്‍ പിടിയില്‍. റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റാണ് ഇയാളെ പിടികൂടിയത്.
ഷാര്‍ജയില്‍നിന്ന് എത്തിയ ഇയാളെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് പരിശോധിച്ചത്. നാല് പ്ലാസിറ്റിക് ബാഗുകളിലാണ് മൊത്തം നാലര കിലോ ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എട്ടാമത്തെ വിദേശിയാണ് മയക്കുമരുന്ന് കടത്തിനിടെ പിടിയിലാകുന്നത്.