മാറ്റം അനിവാര്യം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ കുറിച്ച് ശശി തരൂര്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാവ് ശശി തരുര്‍ എംപി. മാറ്റത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞു നില്‍ക്കാനാകില്ല. കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം. കോണ്‍ഗ്രസ് നിലകൊണ്ടിട്ടുള്ള ഇന്ത്യ എന്ന ആശയത്തേയും അത് രാജ്യത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയേയും അരക്കിട്ടുറപ്പിക്കേണ്ട സമയമാണിത്. ഈ ആശങ്ങളെ ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വം നവീകരിക്കാനും സമയമായി. ഒരു കാര്യം വ്യക്തമാണ്, വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്- തരൂര്‍ പറഞ്ഞു.

Latest News