ഗോരഖ്പൂരിലും ഫുല്‍പൂരിലും  സമാജ്‌വാദി പാര്‍ട്ടിക്ക് മിന്നും ജയം

ലഖനൗ- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ നിഷാദ് 21,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപിയെ പരാജയപ്പെടുത്തി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതിനിധീകരിച്ചിരുന്ന ഫുല്‍പൂര്‍ മണ്ഡലത്തില്‍ 59,613 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നാഗേന്ദ്ര പ്രതാപ് സിങ് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ഗോരഖ്പൂരില്‍ 47.45 ശതമാനവും ഫുല്‍പൂരില്‍ 37.93 ശതമാനവുമായിരുന്നു പോളിങ്. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കുന്നതായി ആദിത്യനാഥ് പ്രതികരിച്ചു. വിജയികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
 

Latest News