ഉപമുഖ്യമന്ത്രി തോറ്റു, യുപിയിൽ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ ബഹളം; പോലീസ് ആകാശത്തേക്ക് വെടിവച്ചു

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ സിരാഥു മണ്ഡലത്തില്‍ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പിന്നിലായതോടെ ബിജെപി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ഈ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പല്ലവി പട്ടേലാണ് ലീഡ് ചെയ്യുന്നത്. ഇവര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലുണ്ടായിരുന്നു. പുറത്ത് ഗേറ്റിനു സമീപം ഉപമുഖ്യമന്ത്രി മൗര്യയെ പിന്തുര്‍ന്ന ബിജെപി പ്രവര്‍ത്തരാണ് കോലാഹലമുണ്ടാക്കിയത്.

ഇവിടെ മൗര്യ 7337 വോട്ടുകള്‍ സമാജ് വാദി പാര്‍ട്ടിയോടു തോറ്റു. ജനവിധി അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
 

Latest News