നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയെ വിജയിപ്പിച്ചത് കന്നി വോട്ടര്‍മാര്‍-മോഡി

ന്യൂദല്‍ഹി- കന്നി വോട്ടര്‍മാരാണ് നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ വിജയം ഉറപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയെ വിജയപ്പിച്ച കന്നി വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ആദ്യമായി വോട്ടവകാശം ലഭിച്ചവര്‍ ധാരാളമായി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതിലും ബി.ജെ.പിയെ വിജയിപ്പിച്ചതിലും അതിയായ ആഹ്ലാദമുണ്ടെന്ന് ബി.ജെ.പി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയത് പ്രധാനമന്ത്രി മോഡി പറഞ്ഞു.
ഈ വര്‍ഷം ഹോളി മാര്‍ച്ച് പത്ത് മുതല്‍ ആരംഭിക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഈ പ്രവര്‍ത്തകര്‍ രാവും പകലും പണിയെടുത്താണ് നാല് സംസ്ഥാനങ്ങളിലും ജനവിശ്വാസം ആര്‍ജിച്ചത്- അദ്ദേഹം പറഞ്ഞു. ഗോവയില്‍ എല്ലാ എക്‌സിറ്റ് പോളുകളും തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള വിജയമാണ് ലഭിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ തുടര്‍ച്ചയായി മൂന്നാം തവണയും സേവിക്കാന്‍ അവസരം നല്‍കിയിരിക്കയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

 

Latest News