വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഉംറക്ക് അവസരമെന്ന് റിപ്പോർട്ട്

ജിദ്ദ- കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ ഉംറ നിർവഹിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട്. ഉക്കാദ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വാക്‌സിൻ സ്വീകരിക്കാത്തവർക്കും വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർക്കും ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാനും സാധിക്കും. ഇതിന് കൊറോണ വൈറസ് പിടിപെട്ടവരോ രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ആയിരിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
 

Latest News