Sorry, you need to enable JavaScript to visit this website.

വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യം-ശശി തരൂർ

തിരുവനന്തപുരം- ഇന്ത്യയിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നുവെന്നും തരൂർ പറഞ്ഞു. 
കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ് -- നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്നും തരൂർ പറഞ്ഞു. 

Latest News