ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് വേണ്ടത്ര അപേക്ഷകരില്ല, ബിരുദക്കാര്‍ക്കും അപേക്ഷ നല്‍കാം

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോമനിറ്റ് ചെയ്യാന്‍ വേണ്ടത്ര അപേക്ഷകരില്ല. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യത കുറച്ച് പ്രിന്‍സിപ്പല്‍  ഡോ. മുസഫര്‍ ഹസന്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി.
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്ന് റെഗുലര്‍ കോഴ്‌സായി ബാച്ചിലര്‍ ബിരുദം നേടിയവര്‍ക്ക്  മാര്‍ച്ച് 13 വരെ അപേക്ഷിക്കാം.
നേരത്തെ എം.ബി.ബി.എസ് പോലുള്ള അഞ്ച് വര്‍ഷ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യതയായി ഉള്‍പ്പെടുത്തിയിരുന്നത്.
പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 13 നകം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ഇതിനകം അപേക്ഷ സമര്‍പ്പിച്ച രക്ഷിതാക്കള്‍ വീണ്ടും നല്‍കേണ്ടതില്ല.

 

Latest News