തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കുന്നു; പരാജയത്തിൽനിന്ന് പാഠം ഉൾക്കൊള്ളും-രാഹുൽ

ന്യൂദൽഹി- തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കുന്നുവെന്നും പരാജയത്തിൽനിന്ന് പാഠം ഉൾക്കൊള്ളുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം നടത്തിയ ട്വീറ്റിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും ആശംസ നേരുന്നു. തെരഞ്ഞെടുപ്പിൽ പൂർണമായും സമർപ്പിച്ച് കഠിനാദ്ധ്വാനം ചെയ്ത മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും രാഹുൽ പറഞ്ഞു.
 

Latest News