Sorry, you need to enable JavaScript to visit this website.

അധ്യാപികയെ ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിച്ച  പി എഫ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം- പ്രോവിഡന്റ് ഫണ്ട് ലോണ്‍ തടസമില്ലാതെ ശരിയാക്കി തന്നതിനെ സെക്‌സ് വേണമെന്നാവശ്യപ്പെട്ട ഓഫീസര്‍ പിടിയില്‍. ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് സി.ആര്‍. ആണ് പിടിയിലായത്. കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് വിനോദ് പിടിയിലായത്. കോട്ടയം കോരുത്തോടുള്ള അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.ഹോട്ടലിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അധ്യാപികയെ നിരന്തരം ഫോണ്‍ വിളിക്കുകയായിരുന്നു.
കാസര്‍കോട്  വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് കണ്ണൂര്‍ സ്വദേശി തളിക്കാവ് അശ്വതി അപ്പാര്‍ട്ട്‌മെന്റില്‍ വിസ്മയ ഹൗസ് വിനോയി ചന്ദ്രന്‍. ആര്‍ (41) ആണ് പിടിയിലായത്. ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയഷ്‌നല്‍ പി.എഫ് (ഗെയിന്‍) നോഡല്‍ ഓഫീസറായ ഇയാള്‍ കോട്ടയത്ത് എത്തിയ ശേഷം സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷം അധ്യാപികയെ വിളിച്ചു വരുത്തുകയായിരുന്നു.
മറ്റൊരു ഷര്‍ട്ട് വാങ്ങി ഹോട്ടല്‍ റൂമിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പിഎഫിലെ  പ്രശ്‌നം പരിഹരിച്ചതിന് ലൈംഗിക ചൂഷണം എന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇന്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചു. തുടര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Latest News