ലക്ഷം രൂപ ആവശ്യപ്പെട്ട് തടങ്കലിലാക്കി; റിട്ട.എസ്.ഐക്കും മൂന്ന് പോലീസുകാര്‍ക്കും ജയില്‍ ശിക്ഷ

ഗുരുഗ്രാം- സൈബര്‍ കഫേ ഉടമയെയും മറ്റ് രണ്ട് പേരെയും നിയമവിരുദ്ധമായി തടവിലിട്ട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍
വിരമിച്ച ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ക്കും ജയില്‍ ശിക്ഷ. 2009 ലായിരുന്നു കേസിനാസ്പദമായ സംഭവം.
റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവും കോണ്‍സ്റ്റബിള്‍മാര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി അശ്വനി കുമാര്‍ മേത്ത കുറ്റക്കാരായ നാല് പേര്‍ക്കും 40,000 രൂപ വീതം പിഴയും ചുമത്തി.
രാജീവ് നഗര്‍ സ്വദേശിയായ ഹന്‍സ്‌രാജ് രതിയെ അനധികൃത തടങ്കലില്‍ പാര്‍പ്പിച്ചതിനും ഉപദ്രവിച്ചതിനും കൈക്കൂലി ആവശ്യപ്പെട്ടതിനും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ രതിയോട് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.  പോലീസ് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ 2009ല്‍ കേസെടുത്തിരുന്നു.

 

Latest News