കൊച്ചി- യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് പോലീസ് പിടിയില്‍. അതിരപ്പിളളിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന വി. ആര്‍ സത്യവാനാണ് പിടിയിലായത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്തും ശരീരത്തിലും പരുക്കുകളേറ്റ യുവതി കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍തൃമാതാവിന്റെയും അവരുടെ ആണ്‍സുഹൃത്തും തൃശൂര്‍ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്.
ആണ്‍സുഹൃത്തുമായുള്ള ഇവരുടെ ബന്ധം മകനും ചോദ്യം ചെയ്തിരുന്നു എന്നും വിവാഹം കഴിഞ്ഞത് മുതല്‍ ഇത് അറിയാതിരിക്കാന്‍ വേണ്ടി ഇവര്‍ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.