കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തില്‍

ന്യൂദല്‍ഹി - നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടി സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി

കോണ്‍ഗ്രസിന് ഇന്ന് പഞ്ചാബ് ആം ആദ്മി പാര്‍ട്ടിയോട് (എഎപി) നഷ്ടപ്പെട്ടു. കൂടാതെ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ തിരിച്ചുവരവ് നടത്താനും കഴിഞ്ഞില്ല.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ റെക്കോര്‍ഡ് വിജയത്തിലേക്ക് നീങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പി ലീഡ് ഉയര്‍ത്തിയതോടെ ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ മങ്ങി.

കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ട 2014 മുതല്‍ പാര്‍ട്ടിക്കുണ്ടായ തെിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി 'നവീകരണത്തെയും പുനര്‍നിര്‍മ്മാണത്തെയും കുറിച്ച് സംസാരിച്ചു.

'അഞ്ച് സംസ്ഥാനങ്ങളിലും ഞങ്ങള്‍ തോറ്റു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം' -സിംഗ്്‌വി പറഞ്ഞു.

വലിയ സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബില്‍ പാര്‍ട്ടിക്ക് വോട്ട് വിഹിതത്തിന്റെ പകുതിയെങ്കിലും നഷ്ടപ്പെടുകയായിരുന്നു. പഞ്ചാബില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് പാര്‍ട്ടി വക്താവ് ഷമ മുഹമ്മദ് പറഞ്ഞു.

 

Latest News