വിപ്ലവത്തിന് പഞ്ചാബ് ജനതക്ക് അഭിനന്ദനങ്ങള്‍, ഭഗവന്തിന്റെ ഫോട്ടോ പങ്കുവെച്ച് കെജ്‌രിവാള്‍

ന്യൂദല്‍ഹി- അട്ടിമറി വിജയം സമ്മാനിച്ച പഞ്ചാബ് ജനതയെ അഭിനന്ദിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.  പഞ്ചാബ് ഭരണത്തിന് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുമ്പോള്‍ ദല്‍ഹിക്ക് പുറത്ത് പാര്‍ട്ടിക്ക് ആദ്യത്തെ വലിയ വിജയമാണിത്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് മാനുമൊത്തുള്ള ചിത്രം കെജ്‌രിവാള്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു.   ഇരുവരും വിജയ ആംഗ്യങ്ങള്‍ കാണിക്കുന്നതാണ് ഫോട്ടോ.  
ഈ വിപ്ലവത്തിന് പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കെജ് രിവാളിന്റെ കുറിപ്പ്. തന്റെ തട്ടകമായ സംഗ്രൂരിന് കീഴില്‍ വരുന്ന ധുരിയില്‍നിന്നാണ് ഭഗവന്ത് മാന്‍ വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

 

Latest News