മോഡിയുടെ പിന്‍ഗാമി യോഗി, ഇനി അണിയിച്ചൊരുക്കലിന്റെ നാളുകള്‍

ന്യൂദല്‍ഹി- ബി.ജെ.പിയില്‍ നരേന്ദ്രമോഡിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകുന്നു.
തുടര്‍ച്ചയായി രണ്ടാം തവണയും ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച യോഗി ആദിത്യനാഥിന്റെ അടുത്ത അഞ്ചുവര്‍ഷം ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിനുള്ള തയാറെടുപ്പായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
2024 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനായാല്‍ ഹിന്ദുത്വ അജണ്ടകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ വഴിയൊരുങ്ങുമെന്നും അതിന് ചുക്കാന്‍ പിടിക്കാന്‍ മോഡിക്കൊപ്പം യോഗിയേയും ആര്‍.എസ്.എസ് അണിയിച്ചൊരുക്കുമെന്നാണ് സൂചനകള്‍. നിരവധി പ്രതികൂല ഘടകങ്ങളുണ്ടായിട്ടും യു.പിയില്‍ വീണ്ടും ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചതില്‍ യോഗിയുടെ പങ്ക് സുവ്യക്തമാണ്.
രാഷ്ട്രീയ അധികാരവും ആത്മീയ പ്രതിച്ഛായയും ചേര്‍ത്തുപിടിച്ചുള്ള മോഡിയുടെ തന്ത്രത്തിന് ചേര്‍ന്നു നില്‍ക്കുന്നയാളാണ് യോഗി. സമയാസമയങ്ങളില്‍ സന്ന്യാസിയും യോഗിവര്യനും ധ്യാനഗുരുവുമൊക്കെയായി രൂപമാറ്റം വരുത്താന്‍ ശേഷിയുള്ള നരേന്ദ്രമോഡിക്കൊപ്പം നില്‍ക്കും പണ്ടേ സന്ന്യാസിയും കാവിവേഷധാരിയുമായ യോഗി. മതപരമായി വിഭജിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഏറ്റവും ഉചിതനായ നേതാവായിരിക്കും യോഗിയെന്നും ഹിന്ദുത്വ വക്താക്കള്‍ കരുതുന്നുണ്ട്.

 

Latest News