ഗോവയില്‍ ബി.ജെ.പി നേതാക്കള്‍ ഇന്നു തന്നെ ഗവര്‍ണറെ കാണും

പനാജി- ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കാണും. ഫലങ്ങള്‍ പൂര്‍ണമായും വരുംമുമ്പ് തന്നെ  ബി.ജെ.പി നേതാക്കള്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ കാണും.

നിലവില്‍ ബി.ജെ.പിയാണ് ഗോവയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 19 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 11 സീറ്റുകളിലും തൃണമൂല്‍- എം.ജി.പി സഖ്യം മൂന്ന് സീറ്റുകളിലും മറ്റുള്ളവര്‍ ആറ് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

രാവിലെ വോട്ടെണ്ണല്‍ ഫല സൂചനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ഗവര്‍ണറെ കാണുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്ക് ഗവര്‍ണറെ കാണാനാണ് കോണ്‍ഗ്രസ് ശ്രമം.

 

Latest News