'നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ' പൊതു ചടങ്ങില്‍  ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി 

ആറാട്ടുപുഴ-പൊതു ചടങ്ങില്‍ രമേശ് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി . നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും കളിയാക്കി നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്. വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപി മാറുകയാണ്. പഞ്ചാബ് പൂര്‍ണമായി കൈ വിട്ടപ്പോള്‍ ഗോവയിലും കോണ്‍ഗ്രസ് നില പരുങ്ങലിലാണ്.
ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ വലിയഴീക്കല്‍ പാലമാണ് യാഥാര്‍ത്ഥ്യമായത്. തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കല്‍ പാലം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശ മേഖലയായ വലിയഴീക്കലിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിനെയും തമ്മില് ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ ഇരു ജില്ലകളിലുള്ളവര്‍ക്കും യാത്രയില്‍ 25 കിലോമീറ്റര്‍ ദൂരം കുറയും. അറബിക്കടലിന്റെ പൊഴിമുഖത്തിന് കുറുകെയാണ് പാലം
 

Latest News