പതിനായിരം ബ്ലാങ്ക് ബാലറ്റ് പേപ്പര്‍ കാറില്‍,  സമാജ് വാദി പാര്‍ട്ടി ഗുരുതര ആരോപണവുമായി 

മൊറാദബാദ്- ബ്ലാങ്ക് ബാലറ്റ് പേപ്പര്‍ കണ്ടെത്തിയെന്നാരോപിച്ച് യു.പിയില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം.ബുധനാഴ്ച അസംഗഡിലും മൊറാദാബാദിലുമാണ് പ്രതിഷേധ പ്രകടനം നടത്തിയത്. 10,000 ബ്ലാങ്ക് ബാലറ്റ് പേപ്പറുകളുമായെത്തിയ കാര്‍ ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത ശേഷം അസംഗഢിലെ സ്‌ട്രോങ് റൂമിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സമാജ്വാദി പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റില്‍ അവകാശപ്പെട്ടു.
വാരണാസിയില്‍ നിന്നുള്ള വാഹനമാണ് ബ്ലാങ്ക് ബാലറ്റ് പേപ്പറുമായി എത്തിയതെന്നാണ് സമാജ്വാദി പ്രവര്‍ത്തകര്‍ പറയുന്നത്. ആരുടെ നിര്‍ദേശപ്രകാരമാണ് ബാലറ്റ് പേപ്പറുകള്‍ കൊണ്ടുവന്നത്? എന്താണ് ഉദ്ദേശ്യം? തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കണമെന്ന് സമാജ്വാദി പറഞ്ഞു. വാഹനത്തിന്റെ വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

Latest News