യു.പിയില്‍ വിട്ടു കൊടുക്കാതെ അഖിലേഷ് 

ലഖ്‌നൗ- യുപി തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണ കക്ഷിയായ ബി ജെ പിയും അഖിലേഷ് യാദവ് നയിക്കുന്ന എസ് പി  ആര്‍ എല്‍ ഡി സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍.  190 മണ്ഡലങ്ങളുടെ ഫലം പുറത്ത് വരുമ്പോള്‍ 104 മണ്ഡലങ്ങളില്‍ ബി ജെ പി മുന്നേറുന്നു. 74 സീറ്റുളിലാണ് എസ്പിക്ക് മുന്നേറാന്‍ സാധിച്ചത്.  മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പി രണ്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. യോഗിയും അഖിലേഷും ലീഡ് ചെയ്യുന്നുണ്ട്. വോട്ടെണ്ണലിന്റെ രണ്ടു ദിവസം മുമ്പ് വാരാണസിയില്‍ ഇവിഎം ട്രക്കില്‍ കടത്തിക്കൊണ്ടു പോകുന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 


 

Latest News