ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന; കേസ് റദ്ദാക്കണമെന്ന ഹരജി 17 ലേക്ക് മാറ്റി

കൊച്ചി-  നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി  ഈ മാസം 17 ലേക്ക്  മാറ്റി. പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിന് മറുപടിക്ക് സമയം  വേണമെന്നുള്ള ദിലീപിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് കെ. ഹരിപാൽ ഹരജി മാറ്റിയത്. 
തനിക്കെതിരെ കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്നും അല്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹരജി. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന തെളിവുകൾ ദിലീപിന്റെ അറിവോടെ   നശിപ്പിക്കപ്പെട്ടെന്നും അത്തരം തെളിവ് ആയിട്ടുള്ള രേഖകൾ നശിപ്പിച്ച ശേഷം മാത്രമാണ് കോടതിക്ക് ദിലീപ് ഫോണുകൾ കൈമാറിയതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.

Latest News