കണ്ണൂര്‍ -കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരായ കൊലവിളി പ്രസംഗവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരാതി. പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി.വര്‍ഗീസ്, എം.എം.മണി എന്നിവര്‍ക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി.ജി.പി ക്കും പരാതി നല്‍കിയത്.
സി.വി.വര്‍ഗ്ഗീസിന്റെയും, ഇതേ വേദിയില്‍ എം.എം.മണിയുടെയും
പ്രസംഗം, കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ ഏതു സമയത്തും അപായപ്പെടുത്തുവാന്‍ ഉദ്ദേശം വെച്ചുള്ളതും, അത്തരം വിദ്വേഷ പ്രസംഗം നടത്തി നാട്ടില്‍ രാഷ്ട്രീയ സംഘട്ടനവും ലഹളയും ഉണ്ടാക്കുവാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ രണ്ടുപേരും ചേര്‍ന്നു സംസ്ഥാനത്ത് പൊതുവായും കണ്ണൂര്‍ ജില്ലയില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വിദ്വേഷവും പകയും സൃഷ്ടിച്ചു കോണ്‍ഗ്രസ് സി.പി.എം. പാര്‍ട്ടികള്‍ തമ്മില്‍ ലഹള ഉണ്ടാക്കുവാന്‍ ഉദ്ദേശം വെച്ച് നടത്തിയ പ്രസംഗം ഇന്ത്യന്‍ പീനല്‍ കോഡ് 153 34 വകു കളനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അതിനാല്‍ ഇരുവര്‍ക്കുമെതിരെ നിയമനടപടികള്‍ കൈക്കൊള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം.