Sorry, you need to enable JavaScript to visit this website.

കരുത്ത് കാട്ടി ഇന്ത്യന്‍ വ്യോമസേന; ചൈനീസ് അതിര്‍ത്തിയില്‍ ഏറ്റവും വലിയ വിമാനമിറക്കി

ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശിലെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടുട്ടിങില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ ഇറക്കി. തന്ത്രപ്രധാന അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സേനാ വിഭാഗങ്ങളുടെ കരുത്ത് തെളിയിക്കുന്നതിനിന്റെ ഭാഗാമായാണിത്.  കൂറ്റന്‍ വിമാനമിറങ്ങിയ ടുട്ടിങ് അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ചൈനീസ് അതിര്‍ത്തിയുടെ 30 കിലോമീറ്റര്‍ മാത്രം അകലത്തിലാണ്. ഇവിടെ പരീക്ഷണ ലാന്‍ഡിങ് നടത്തി സി -17 വിമാനം 18 ടണ്‍ സൈനിക സാമഗ്രികളും വഹിച്ച് പറന്നുയരുകയും ചെയ്തു.

വ്യോമസേനയുടെ വിദഗ്ധരായ പൈലറ്റുമാരാണ് സി-17 ഗ്ലോബ്മാസറ്ററിന്റെ പരീക്ഷണ പറക്കല്‍ നിയന്ത്രിച്ചതെന്ന് വ്യോമസേന അറിയിച്ചു. യുഎസ് നിര്‍മ്മിത കൂറ്റന്‍ സൈനിക കാര്‍ഗോ വിമാനം യുദ്ധ സാഹചര്യങ്ങളില്‍ വേഗത്തില്‍ സൈനികരേയും ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിക്കാനുപയോഗിക്കുന്നതാണ്. ലോകത്തൊട്ടാകെ ഈ ആവശ്യത്തിന് പലരാജ്യങ്ങളും ഉപയോഗിച്ചു വരുന്നത് ഈ വിമാനമാണ്. 77,500 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനം ഏതു സാഹചര്യങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

Latest News