കൊച്ചി- മക്കളെ നോക്കാത്തത് കൊണ്ട് ഭർത്താവിന് പണം അയക്കാറില്ലായിരുന്നുവെന്ന് കൊച്ചിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരിയുടെ അമ്മ ഡിക്‌സി. ഭർത്താവിനും അവരുടെ അമ്മയ്ക്കും ഇതിന്റെ പേരിൽ തന്നോട് ദേഷ്യമുണ്ടായിരുന്നുവെന്നും ഡിക്‌സി പറഞ്ഞു. കുഞ്ഞിനെയുമായി അമ്മ ഹോട്ടലിൽ പോകുന്നത് അറിയാമായിരുന്നു. കുഞ്ഞുങ്ങളെ അച്ഛനും മുത്തശ്ശിയും ചേർന്ന് പീഡിപ്പിക്കുന്ന കാര്യം ശിശുക്ഷേമ സമിതിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. താൻ ഗൾഫിലായിരുന്നുവെന്നും നാട്ടിലെത്തിയ ശേഷം നോക്കാമെന്നുമാണ് മറുപടി ലഭിച്ചതെന്നും ഡിക്‌സി ആരോപിച്ചു.