ജന്മദിനത്തില്‍ അമിത്ഷായുടെ വിളി, വിശ്വസിക്കാനാവാതെ ശശി തരൂര്‍

തിരുവനന്തപുരം- ജന്മദിനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഫോണ്‍ കോള്‍ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് എം.പിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുവെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഫോണ്‍ തന്നെ അഭ്ഭുതപ്പെടുത്തിയെന്ന് തരൂര്‍ പറയുന്നു. അമിത് ഷായില്‍നിന്ന് ഒരിക്കലും ഇങ്ങനെയൊരു വിളി പ്രതീക്ഷിച്ചിരുന്നില്ല.
ആഭ്യന്തര മന്ത്രി അമിത് ഷായില്‍ നിന്ന് ജന്മദിന ആശംസ നേര്‍ന്ന് കൊണ്ടുള്ള ഫോണ്‍ വിളി വന്നത് എന്നെ ആശ്ചര്യപ്പെടുത്തി. വല്ലാതെ സ്പര്‍ശിക്കുകയും ചെയ്തു. 66 വയസ് തികയുന്നതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. അമിത് ഷായുടെ നല്ല വാക്കുകള്‍ക്ക് നന്ദി- തരൂര്‍ ട്വിറ്ററില്‍  കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശശി തരൂരിന് ആശംസ നേര്‍ന്നിരുന്നു.

 

Latest News