സൗദിയില്‍ ശനിയാഴ്ച വരെ പൊടിക്കാറ്റ് തുടരും; അപകടങ്ങള്‍ക്കെതിരെ ജാഗ്രത വേണം

റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അനുഭവപ്പെടുന്ന പൊടിക്കാറ്റ് അടുത്ത ശനിയാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
റിയാദ്, അല്‍ഖസീം, മക്ക, മദീന, അസീര്‍, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ്, ഹായില്‍ പ്രവിശ്യകളില്‍ ശനിയാഴ്ച വരെ ദൃശ്യക്ഷമത കുറക്കുന്ന നിലക്ക് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ സംഭവിക്കാനിടയുള്ള അപകടങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി ആവശ്യപ്പെട്ടു.

 

Latest News