റിയാദിൽ വൻ മയക്കുമരുന്ന് വേട്ട

റിയാദിൽ വെച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ പിടികൂടിയ മയക്കുമരുന്ന് ശേഖര

റിയാദ് - വിദേശത്തു നിന്ന് കടത്തിയ വൻ മയക്കുമരുന്ന് ശേഖരം റിയാദിൽ വെച്ച് പിടികൂടിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽനജീദി അറിയിച്ചു. വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച രണ്ടു സിറിയക്കാർ ഓറഞ്ച് കാർട്ടനുകൾക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച് 12,72,000 ലഹരി ഗുളികകളാണ് കടത്തിയത്. മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്കു വേണ്ടി നടത്തിയ അന്വേഷണത്തിനിടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സിറിയക്കാരെ കുറിച്ച് വിവരം ലഭിച്ചത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മേജർ മുഹമ്മദ് അൽനജീദി അറിയിച്ചു.  

Latest News