Sorry, you need to enable JavaScript to visit this website.

ദമാമിന് സമീപം ചെന്നായയുടെ ആക്രമണത്തിൽ മാനുകൾ കൂട്ടത്തോടെ ചത്തു

കിഴക്കൻ പ്രവിശ്യയിലെ സ്വകാര്യ റിസർവിൽ ചെന്നായയുടെ ആക്രമണത്തിൽ ചത്ത മാനുകൾ. 

ദമാം - കിഴക്കൻ പ്രവിശ്യയിലെ സ്വകാര്യ റിസർവിൽ ചെന്നായയുടെ ആക്രമണത്തിൽ മാനുകൾ കൂട്ടത്തോടെ ചത്തു. സ്വകാര്യ റിസർവിലെ മുഴുവൻ മാനുകളെയും ചെന്നായ കൊന്നു. ഒരു മാനിനെയും പൂർണമായും തിന്നാതെ റിസർവിലെ മാനുകളെ മുഴുവൻ ചെന്നായ കടിച്ചുകൊല്ലുകയായിരുന്നു. ചെന്നായയുടെ ആക്രമണത്തിൽ ചത്ത ആടുകളെ സ്വകാര്യ റിസർവ് ജീവനക്കാർ കുഴിച്ചിടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
കിഴക്കൻ പ്രവിശ്യയിലെ റിയാദ് റോഡിലും ഗ്രാമപ്രദേശങ്ങളിലുമുള്ള കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ ചെന്നായ്ക്കൾ നുഴഞ്ഞുകയറി കന്നുകാലികളെ കൂട്ടത്തോടെ കൊല്ലാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് ചെന്നായ്ക്കളുടെ വർധിച്ച സാന്നിധ്യമുണ്ടെന്നും സാമൂഹികമാധ്യമ ഉപയോക്താക്കൾ കന്നുകാലി കർഷകർക്ക് മുന്നറിയിപ്പ് നൽകി. 

Latest News