ഉധംപൂർ- ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സലാത്തിയ ചൗക്കില്‍ ഏതുതരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.
ഉധംപൂര്‍ ആശുപത്രിയില്‍വെച്ചാണ് ഒരാള്‍ മരിച്ചത്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉധംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഡോഗ്ര പറഞ്ഞു. ഏത് തരത്തിലുള്ള സ്‌ഫോടനമാണെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് വിനോദ് കുമാര്‍ പറഞ്ഞു.