ജിദ്ദ- സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം പുതിയ രോഗികളുടെ എണ്ണം 187 ആയി കുറഞ്ഞു. 483 പേർ സുഖം പ്രാപിച്ചു. അൻപതിന് മുകളിൽ രോഗികൾ റിയാദിൽ മാത്രമാണ്. 53. ജിദ്ദ ഒഴികെ ബാക്കി നഗരങ്ങളിലെല്ലാം പത്തിന് താഴെയാണ് രോഗികൾ. ജിദ്ദയിൽ 20 പുതിയ രോഗികളുണ്ട്. മദീനയിൽ പത്തും. ദമാം-9, മക്ക-8 എന്നിങ്ങനെയാണ് പുതിയ രോഗികൾ. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. തലേദിവസത്തെ അപേക്ഷിച്ച് 27 രോഗികൾ ഗുരുതരാവസ്ഥയിൽനിന്ന് മാറി.






