തലശ്ശേരി ബ്രണ്ണനില്‍ വസ്ത്രധാരണത്തിന്റെ പേരില്‍  എസ്.എഫ്.ഐ പ്രവേശനം നിഷേധിച്ചു-ഫ്രറ്റേണിറ്റി 

കണ്ണൂര്‍- തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് വസ്ത്രാധാരണത്തിന്റെ പേരില്‍  എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒരുപറ്റം അധ്യാപകരും പ്രവേശനാനുമതി നിഷേധിച്ചതായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
വിദ്യാര്‍ത്ഥികള്‍ അണിഞ്ഞു വന്ന ജുബ്ബ മാന്യമായ വസ്ത്രമല്ല എന്ന പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ നിന്ന് വിലക്കിയത്. ഡോ വി. ശിവദാസന്‍ എം പി മുഖ്യാതിഥിയായ പരിപാടിയിലാണ് ഇത്തരത്തില്‍ വിചിത്ര കാരണം കാണിച്ചു എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളും ഇടതുപക്ഷ അധ്യാപക പ്രതിനിധികളും ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് വിവേചനം കാണിച്ചത്.
            കോളേജിലോ പരിപാടിയിലോ പ്രത്യേക ഡ്രസ്സ് കോഡ് നിര്ബന്ധമില്ലാതിരിക്കെ ജുബ്ബയും കഫിയയും ധരിച്ചു വന്ന വിദ്യാര്‍ത്ഥികളുടെ വസ്ത്ര ധാരണ മാന്യമല്ലത്തതാണെന്ന കാരണം കാണിച്ചു പുറത്തു നിര്‍ത്തുന്നത് കുട്ടി സഖാക്കളുടെയും ഇടതുപക്ഷത്തിന്റെയും ജനാധിപത്യ മതേതര ബോധ്യം തുറന്ന് കാട്ടുന്നതാണെന് ഫ്രറ്റേര്‍ണിറ്റി യൂണിറ്റ് പ്രസിഡന്റ് ഫാത്തിമ തഹാനി ആരോപിച്ചു. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരെ എസ് എഫ് ഐ യുടെ പ്രതികരണങ്ങള്‍ നേര്‍ വിപരീതമാണ് കേരളത്തിലെ കാമ്പസ് അനുഭവങ്ങള്‍ എന്ന് തുറന്ന് കാട്ടുന്നതാണ് ബ്രണ്ണന്‍ കോളേജില്‍ ഉള്‍പ്പടെയുള്ള ഇത്തരം അനുഭവങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


 

Latest News