Sorry, you need to enable JavaScript to visit this website.

കാവിനു സമീപം കണ്ട ബലൂണ്‍ വില്‍പനക്കാരിയെ താരമാക്കി സോഷ്യല്‍ മീഡിയ

ഉത്സവപ്പറമ്പില്‍ ബലൂണ്‍ വിറ്റുനടന്നിരുന്ന പെണ്‍കുട്ടിയെ താരമാക്കി ഒരു ഫോട്ടോഗ്രാഫറും സോഷ്യല്‍ മീഡിയയും. അണ്ടലൂര്‍ കാവിനു സമീപം കണ്ടെത്തിയ കിസ്ബു എന്ന പെണ്‍കുട്ടിയുടെ മേക്ക് ഓവറാണ് ഓണ്‍ലൈനില്‍ വൈറലായത്.
ക്ഷേത്രത്തിന് സമീപം ബലൂണ്‍ വില്‍ക്കു പെണ്‍കുട്ടിയാണ്  ഫോട്ടോഗ്രാഫര്‍ അര്‍ജുന്‍ കൃഷ്ണയുടെ ശ്രദ്ധയില്‍ പെട്ടതും ക്ലിക്ക് ചെയ്തതും. എടുത്ത ഫോട്ടോകളിലൊന്ന്
അദ്ദേഹം പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതിന് ലഭിച്ച പ്രതികരണം അപ്രതീക്ഷിതമായിരുന്നു.  ഫോട്ടോ ഓണ്‍ലൈനില്‍ വൈറലായതോടെ കിസ്ബു ഒരു ഫോട്ടോഷൂട്ടില്‍ അഭിനയിക്കുകയായിരുന്നും. അതും  ഇന്റര്‍നെറ്റ് പിടിച്ചടക്കി.

ജനുവരി 17 നാണ് അണ്ടലൂര്‍ കാവ് ഉത്സവത്തില്‍ ബലൂണ്‍ വില്‍ക്കുന്ന കിസ്ബുവിനെ അര്‍ജുന്‍ കൃഷ്ണ കണ്ടത്. ഫോട്ടോകളുമായി അദ്ദേഹം കിസ്ബുവിനെയും അമ്മയേയും കാണിച്ചപ്പോള്‍  അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
കിസ്ബുവിന്റെ കുടുംബത്തെ ഒരു ഫോട്ടോ ഷൂട്ടിന് സമ്മതിപ്പിച്ചതിന് ശേഷം മേക്കപ്പ് ആര്‍ട്ടിസ്റ്റ് രമ്യ പ്രജുല്‍ അവളെ ഒരുക്കിയത്.  രൂപമാറ്റത്തിന് ശ്രമിച്ചു. മാനിക്യൂര്‍, പെഡിക്യൂര്‍, ഫേഷ്യല്‍ തുടങ്ങി ഓരോ കാര്യവും കിസ്ബുവിന് പുതുമയായിരുന്നതിനാല്‍ ഓരോ കാര്യവും വിശദീകരിച്ചുകൊണ്ടായിരുന്നു ഓരോ ചുവടും.
ഫോട്ടോ ഷൂട്ടിനായി കിസ്ബുവിനെ പരമ്പരാഗത കസവു സാരിയും സ്വര്‍ണ്ണാഭരണങ്ങളും അണിയിച്ചു. ചിത്രങ്ങള്‍ അര്‍ജുന്‍ കൃഷ്ണന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ചു.

 

Latest News