Sorry, you need to enable JavaScript to visit this website.

കലാപരിപാടികളോടെ റിയാദിൽ ചാക്കോച്ചന്റെ സിൽവർ ജൂബിലി

കുഞ്ചാക്കോ ബോബൻ സിനിമയിലെത്തിയതിന്റെ ഇരുപതാം വാർഷികം റിയാദിൽ സംഘടിപ്പിച്ചത് ആകർഷകമായ കലാപരിപാടികളോടെ. താരത്തിന്റെ റിയാദിലെ സുഹൃത്തുക്കളുടെ സംഘടന ആയ ലൗവേഴ്‌സ് ആന്റ് ഫ്രണ്ട്‌സ് കൂട്ടായ്മയും ഹൈപ്പർ കാർഗോയും ചേർന്നാണ് ചാക്കോച്ചന്റെ സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.


കൂട്ടായ്മയുടെ പ്രസിഡന്റ് അഫ്‌സൽ ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ആമിന സെറിൻ ആഘോഷം ഉദ്ഘാടനം ചെയ്തു.

കലാ സാംസ്‌കാരിക ജീവകാരുണ്യ, രാഷ്ട്രീയ, രംഗത്തുള്ള പ്രമുഖരായ ജയൻ കൊടുങ്ങല്ലൂർ, ശിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കർ, ഡോ: അബ്ദുൽ നാസർ, റാഫി പാങ്ങോട്, മൈമൂന അബ്ബാസ്, ജോൺസൺ മാർക്കോസ്, തസ്‌നീം റിയാസ്, അലക്‌സ് തോമസ്, റസൽ, ശബാന   ആൻഷദ്, ഷാജഹാൻ ചാവക്കാട്, ഡൊമനിക് സവിയോ, നബീൽ എന്നിവർ ആശംസ നേർന്നു.

ജനറൽ സെക്രട്ടറി സാബു നൗഷാദ് സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന കലാ പരിപാടികൾക്ക് തങ്കച്ചൻ വർഗീസ്, ഷാൻ പെരുമ്പാവൂർ, അൽതാഫ് കാലിക്കറ്റ്, തസ്‌നീം റിയാസ്,ഷാജഹാൻ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. ദേവിക നൃത്ത വിദ്യാലയത്തിന്റെയും മൗലിക നൃത്ത വിദ്യാലയത്തിന്റെയും കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങളും ഉണ്ടായിരുന്നു.

സജിൻ നിഷാൻ ആങ്കറായി. അയ്യൂബ് കരുപ്പടന്ന,ബാബു പോറ്റക്കാട്, നീതു പോറ്റക്കാട്, ശിറസ്,അലി, ,അഷറഫ് പട്ടാമ്പി, അദിൽ അൽതാഫ്,ഡാനിഷ്,ആൻഡ്രിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Latest News