അങ്കമാലി- കൊരട്ടി സ്വദേശിയായ യുവതിക്ക് ക്രൂര മര്‍ദനം. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമ്മായി അമ്മയുടെ ആണ്‍സുഹൃത്തുമായുള്ള ബന്ധം മകനും ഭാര്യയും ചോദ്യം ചെയ്തിരുന്നു. ഇത് അറിയാതിരിക്കാന്‍ വേണ്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ തന്നെ മര്‍ദിച്ചു കൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അമ്മായി അമ്മ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടുകയായിരുന്നുവെന്നും ഭക്ഷണം പോലും നല്‍കാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയ്‌ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം.






