വനിതാദിനത്തില്‍ എതിര്‍പ്പ് മറികടന്ന് പാക്കിസ്ഥാനില്‍ റാലികള്‍

ലാഹോര്‍- പാക്കിസ്ഥാനിലെ ലാഹോറില്‍ വനിതാ ദിനത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ എതിര്‍പ്പ് വകവെക്കാതെ സ്ത്രീകളുടെ വന്‍ പ്രകടനം. പ്രകടനം തടയാനും പരിപാടിയുടെ സുരക്ഷ പിന്‍വലിക്കാനും അധികാരികള്‍ ശ്രമിച്ചെങ്കിലും 2,000 ത്തോളം സ്ത്രീകള്‍  റാലി നടത്തി.  യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ സമൂഹത്തിന് സ്വാധീനമുള്ള പാകിസ്ഥാനില്‍  അന്താരാഷ്ട്ര വനിതാ ദിനത്തിലെ റാലികളോട് നിഷേധാത്മക സമീപനമാണ് അധികൃതര്‍ പുലര്‍ത്തുന്നത്. ദുരഭിമാന കൊലകളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും വലിയതോതിലുള്ള  ഒരു സമൂഹത്തില്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ലിബറല്‍ പാശ്ചാത്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും മതപരവും സാംസ്‌കാരികവുമായ ആചാരങ്ങളെ അനാദരിക്കുകയും ചെയ്യുന്നതായി വിമര്‍ശകര്‍ ആരോപിക്കുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തെ അടയാളപ്പെടുത്തുന്ന ഡസന്‍ കണക്കിന് പരിപാടികള്‍ രാജ്യത്തുടനീളം നടന്നു. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ 'ഹിജാബ് മാര്‍ച്ചുകള്‍' എന്ന പേരില്‍ അക്രമരഹിതമായ എതിര്‍-പ്രതിഷേധങ്ങളുമുണ്ടായി. അവിടെ പങ്കെടുത്തവര്‍ ഇസ്ലാമിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. കിഴക്കന്‍ നഗരമായ ലാഹോറില്‍, സുരക്ഷാ കാരണങ്ങളാല്‍ റാലി റദ്ദാക്കാന്‍ നഗര അധികാരികള്‍ സംഘാടകരോട് ആവശ്യപ്പെടുകയും സുരക്ഷ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും റാലിയുമായി സ്ത്രീകള്‍ മുന്നോട്ടുപോകുകയായിരുന്നു.

 

Latest News