സൗദിയില്‍ ഏഴു മാസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

റിയാദ് - ഏഴു മാസം മുമ്പ് റിയാദിലെ അല്‍അമ്മാരിയ മരുഭൂമിയില്‍ കാണാതായ സൗദി പൗരന്റെ മൃതദേഹം കണ്ടെത്തി. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തിരച്ചിലുകള്‍ നടത്തുന്ന വളണ്ടിയര്‍ സംഘമായ ഇന്‍ജാദ് നടത്തിയ തെരച്ചിലിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.

ഏഴു മാസമായി സൗദി പൗരനു വേണ്ടി വളണ്ടിയര്‍ സംഘം തിരച്ചില്‍ നടത്തിവരികയായിരുന്നു. മൃതദേഹത്തിനു സമീപം സൗദി പൗരന്റെ വ്യക്തിപരമായ വസ്തുക്കള്‍ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകള്‍ മൃതദേഹം പരിശോധിച്ച് ആളെ തിരിച്ചറിയുന്നത് കാത്തിരിക്കുകയാണെന്ന് ഇന്‍ജാദ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

Latest News