സൗദിയിൽ നാളെ മുതല്‍ പൊടിക്കാറ്റും കാലാവസ്ഥ വ്യതിയാനവും

റിയാദ്- നാളെ (ബുധന്‍) മുതല്‍ ശനിയാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രവിശ്യകളിലും പൊടിക്കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍, ഹായില്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത 60 കിലോമീറ്ററായിരിക്കും. ഇത് പൊടിക്കാറ്റായി രൂപാന്തരം പ്രാപിക്കും. അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, മക്ക പ്രവിശ്യയുടെ കിഴക്ക് ഭാഗങ്ങള്‍, മദീന, അസീര്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളെയെല്ലാം ഈ പൊടിക്കാറ്റ് ബാധിക്കും. ബുധന്‍, വ്യാഴം ദിവസങ്ങള്‍ താപനില ഉയരുകയും ചെയ്യും.

Latest News