Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പലർക്കും ശുപാർശ ചെയ്തു, ടാറ്റൂ പീഡനം ഞെട്ടിച്ചുവെന്ന് ഗായിക അഭിരാമി സുരേഷ് 

കൊച്ചി-  സ്വകാര്യഭാഗത്തു ടാറ്റൂ വരക്കുന്നതിനിടെ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്.
യുവതികൾ പരാതി നൽകിയതിനെ തുടർന്ന്  ഇൻക്ഫക്റ്റഡ്  സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായി.

തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെൺകുട്ടികൾക്കും ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. 

സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താൻ കേട്ടതെന്നും അതു വിശ്വസിക്കാൻ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷിൽ നിന്നും തനിക്കു ദുരനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാർത്ത കേൾക്കേണ്ടി വന്നത് ഞെട്ടൽ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികൾ ഒരിക്കലും അവഗണിക്കരുതെന്നും അഭിരാമി വിഡിയോയിൽ പറഞ്ഞു. 

ഓരോ പെൺകുട്ടിയും ലൈംഗികാതിക്രമങ്ങൾക്കെതിരെ ധൈര്യപൂർവം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നിൽക്കേണ്ടതും എങ്ങനെയെന്നും അഭിരാമി വിഡിയോയിൽ പറയുന്നുണ്ട്. ഇക്കാലത്ത് പെൺകുട്ടികൾ പെപ്പർസ്പ്രേ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക ഓർമിപ്പിച്ചു. ലൈംഗികാതിക്രമം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami Suresh (@ebbietoot)

Latest News